എറണാകുളം ജില്ലാ കളക്ടറായി എൻ.എസ്.കെ ഉമേഷ് ചുമതലയേറ്റു

എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ.ഉമേഷ് ചുമതലയേറ്റു. ബ്രഹ്മപുരത്തെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ ടീം എറണാകുളമായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ചാര്‍ജെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നപരിഹാരത്തിന് ജില്ലാ ഭരണകൂടം, കോര്‍പറേഷന്‍, മാധ്യമപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ എല്ലാവരും ഒരു ടീമായി പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.
അതേസമയം ഉമേഷിന് ചുമതല കൈമാറാൻ സ്ഥാനമൊഴിഞ്ഞ കളക്ടര്‍ രേണു രാജ് എത്തിയില്ല. കഴിഞ്ഞ ദിവസം തന്നെ എഡിഎമ്മിന് ചുമതല കൈമാറിയ ശേഷം യാത്രയയപ്പിന് നില്‍ക്കാതെ രേണു മടങ്ങി. എന്നാൽ ചട്ടമനുസരിച്ച് പുതിയ കളക്ടര്‍ ചാര്‍ജെടുക്കുമ്പോള്‍ നിലവിലെ കളക്ടര്‍ എത്തണമെന്ന് നിര്‍ബന്ധമില്ല.
redy