എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കും

എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. നേരത്തേ ശാസ്ത്രീയമായ രീതിയിലല്ല ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ ഇത് ക്രമീകരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മപുരത്തെ വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഇടപെടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറര്‍ക്കും എറണാകുളം ജില്ലാ കളക്ടടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
fghfghf