പാഠപുസ്തകങ്ങൾ ശേഖരിച്ച് വിതരണം ചെയ്യാനൊരുങ്ങി ഇൻഡക്സ് ബഹ്റൈൻ

ഇൻഡക്സ് ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബും ബഹ്റൈൻ കേരളീയ സമാജവുമായി ചേർന്ന് ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യും. ഒപ്പം അർഹരായ കുട്ടികൾക്ക് യൂണിഫോമും സ്റ്റേഷനറി ഐറ്റംസും നൽകുന്നുവെന്നും കഴിഞ്ഞ കുറേ വർഷങ്ങളായി ഈ പ്രവർത്തനം നടത്തിവരികയാണെന്നും ഇൻഡക്സ് ഭാരവാഹികൾ വ്യക്തമാക്കി.
സാമ്പത്തികമായി പ്രയാസം നേരിടുന്നവർക്ക് സഹായകരമാവും എന്നതിലുപരി പ്രകൃതി സംരക്ഷണത്തിൽ കൂടി കുട്ടികളെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഡക്സ് ബഹ്റൈൻ ഇത്തരം ഒരു സംരംഭത്തിന് ബഹ്റൈനിൽ രൂപം നൽകിയത്. പുസ്തകങ്ങൾ ഉണ്ടാക്കുവാനായി മരങ്ങൾ ആവശ്യമാണെന്നും ഉപയോഗിച്ച പുസ്തകങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് വഴി നശിപ്പിക്കപ്പെടുന്ന മരങ്ങളുടെ എണ്ണം കുറയുമെന്നും ഉള്ള ബോധം കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാക്കിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഇന്ഡക്സ് ഭാരവാഹികൾ പറഞ്ഞു. ബഹ്റൈനിലെ ചെറുതും വലുതുമായ നിരവധി സാംസ്കാരിക മത രാഷ്ട്രീയ സ്ഥാപനങ്ങളുടെ പിന്തുണ ഈ സംരഭത്തിനുണ്ട്.
എല്ലാ സംഘടനാ ആസ്ഥാനങ്ങളിലും സ്ഥാപിച്ച ബോക്സുകളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ ഒരുമിച്ചുകൂട്ടി ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ചാണ് വിതരണം ചെയ്യുന്നത്. കോവിഡ് സാഹചര്യത്തെ അപേക്ഷിച്ച് ഈ വർഷം കഴിയാവുന്നത്ര പുസ്തകങ്ങൾ ശേഖരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഇൻഡക്സ് ഭാരവാഹികളായ റഫീക്ക് അബ്ദുള്ള, സാനി പോൾ, അജി ഭാസി, അനീഷ് വർഗ്ഗീസ്, നവീൻ നമ്പ്യാർ, ലത്തീഫ് ആയഞ്ചേരി, തിരുപ്പതി എന്നിവർ വ്യക്തമാക്കി.
പുസ്തകങ്ങൾ ആവശ്യമുള്ളവരും നൽകുവാൻ താല്പര്യം ഉള്ളവരും www.indexbahrain.com വെബ്സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇന്ഡക്സ് ഭാരവാഹികളായ റഫീക്ക് അബ്ദുള്ള (38384504) സാനി പോൾ (39855197) അജി ഭാസി (33170089 ) അനീഷ് വർഗ്ഗീസ് (39899300 ) നവീൻ നമ്പ്യാർ (39257781), ലത്തീഫ് ആയഞ്ചേരി (39605806) തിരുപ്പതി (36754440 ) എന്നിവരുമായി ബന്ധപ്പെടുക.
cvnghgh
hdfhgdgh