മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രം പാടില്ലെന്ന നിർദേശവുമായി കോളേജ് അധികൃതർ

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രം പാടില്ലെന്ന് നിർദേശം. കോഴിക്കോട് മീഞ്ചന്ത ആർട്ട്സ് കോളജിൽ നടക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രം ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്.
കറുത്ത വസ്ത്രവും മാസ്‌കും ധരിച്ചു കൊണ്ട് പരിപാടിക്ക് എത്തരുതെന്നാണ് എച്ച്ഒഡി വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം, കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് പോലീസ് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
stdrd