മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം ആദിവാസി യുവാവ് തൂങ്ങിമരിച്ചു; ആശുപത്രി ജീവനക്കാർക്കെതിരെ കുടുംബം

മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം ആദിവാസി യുവാവ് തൂങ്ങിമരിച്ചു. ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയ വയനാട് കൽപറ്റ പാറവയൽ കോളനിയിൽ വിശ്വനാഥൻ (46) ആണ് മരിച്ചത്. ആശുപത്രി ജീവനക്കാർ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മർദിച്ചതായും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും ഇദ്ദേഹത്തിന്‍റെ ഭാര്യാ മാതാവ് ലീല ആരോപിച്ചു. മാതൃ, ശിശു സംരക്ഷണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരേ ആണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ിഹിു