ഇന്ധന സെസ് പിൻവലിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം; ഇല്ലെങ്കിൽ സമരമെന്ന് സ്വകാര്യ ബസ് ഉടമകൾ


വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി സ്വകാര്യ ബസ് ഓപ്പററ്റേഴ്സ് ഫെഡറേഷൻ. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരമെന്നും സ്വകാര്യ ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 31 ന് മുമ്പ് വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.   സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ ബസ് സമരം നടത്തും. നിലവിൽ വിദ്യാർഥികളുടെ കുറഞ്ഞ യാത്രാ നിരക്ക് വർഷങ്ങളായി ഒരു രൂപയാണ്.

ഇത് അഞ്ച് രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഓപ്പററ്റേഴ്സ് ഫെഡറേഷൻ ആവശ്യം.   റോഡ് നികുതി അടക്കാതെ ബസ് സർവീസ് നിർത്തി വയ്പിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു. ഈമാസം 28ന് കലക്ടറേറ്റിനു മുന്നിൽ ധർണയും പ്രതിഷേധ പ്രകടനവും നടത്തുമെന്നും സ്വകാര്യ ബസ്  ഓപ്പററ്റേഴ്സ്ഫെ ഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

article-image

fhfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed