മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകയെ കൈയേറ്റം ചെയ്ത് പുരുഷ പൊലീസ്


കളമശ്ശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകയെ പുരുഷ പൊലീസ് കൈയേറ്റം ചെയ്തു. വിവ ജോളിയാണ് കൈയേറ്റം ചെയ്യപ്പെട്ടത്. പുരുഷ പൊലീസുകാർ തലയ്ക്കടിച്ചും തള്ളിയുമാണ് പ്രവർത്തകയെ ജീപ്പിൽ കയറ്റിയത്. പ്രതിഷേധിച്ച ആൺകുട്ടികളെ നീക്കാൻ പൊലീസുണ്ടായിരുന്നു. പക്ഷേ, പെൺകുട്ടിയെ നീക്കാൻ വനിതാ പൊലീസുകാരില്ലായിരുന്നു. 

ആലുവയിൽ നിന്ന് അങ്കമാലിയിലേക്കുള്ള റോഡിലാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. എന്ത് തോന്നിവാസം കാണിച്ചാലും സർക്കാറിന്‍റെ പിന്തുണയുണ്ടെന്ന് വിശ്വസിക്കുന്ന പൊലീസുകാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

article-image

drthft

You might also like

Most Viewed