ദേശീയപാതകളിൽ ട്രാക്ക് തെറ്റിച്ച് വണ്ടിയോടിച്ചാൽ ഇനി പിഴ


ദേശീയപാതകളിൽ‍ ട്രാക്ക് തെറ്റിച്ച് യാത്രചെയ്യുന്നവരെ കണ്ടെത്താന്‍ മോട്ടോർ‍വാഹന വകുപ്പ് പരിശോധന ആരംഭിച്ചു. ബോധവത്കരണവും താക്കീതും ഉൾപ്പടെ നൽകിയെങ്കിലും പ്രയോജനമുണ്ടാകാത്ത സാഹചര്യത്തിലാണ് പിഴയീടാക്കാനുള്ള നടപടികളിലേക്ക് മോട്ടോർ‍വാഹന വകുപ്പ് കടന്നത്. 'ലെയ്ൻ‍ ട്രാഫിക്' നിയമം തെറ്റിക്കുന്നവരിൽ നിന്നും 1,000 രൂപ പിഴയീടാക്കാനാണ് നിർ‍ദേശം. ആദ്യഘട്ട പരിശോധന നടന്നത് ചൊവ്വാഴ്ചയായിരുന്നു. വാളയാർ‍മുതൽ‍ ആലുവ വരെയുള്ള പാതയിലായിരുന്നു ചൊവ്വാഴ്ച പരിശോധന. വലിയവാഹനങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന ആരംഭിച്ചത്. 'ലെയ്ൻ ട്രാഫിക്' നിയമമനുസരിച്ച് വാഹനങ്ങൾ ഇടതുവശത്തൂകൂടി മാത്രമേ യാത്ര ചെയാൻ പാടുളളുവെന്നും മറ്റു വാഹനങ്ങളെ മറികടക്കാൻ മാത്രമേ വലതുവശത്തുകൂടി സഞ്ചരിക്കാൻ പാടുകയുളളുവെന്നുമാണ്. ട്രാക്ക് തെറ്റിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെ ജനുവരി ഏഴുമുതൽ‍ ട്രാക്ക് തെറ്റിക്കുന്നവരെ ബോധവത്കരിക്കുകയും തുടർന്ന് താക്കീത് നൽ‍കുകയും ചെയ്തിരുന്നു. 

ഒന്‍പതുപേരുടെ ജീവനെടുത്ത വലിയ ബസ്സപകടം നടന്നത് 2022 ഒക്ടോബറിലായിരുന്നു. വാളയാർ‍−വടക്കഞ്ചേരി നാലുവരി ദേശീയപാതയിലെ അഞ്ചുമൂർ‍ത്തിമംഗലത്തായിരുന്നു അപകടം. അപകടകാരണം ലെൻന്‍ ട്രാഫിക് പാലിക്കാത്തതായിരുന്നെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. അതേസമയം നിയമസഭാ സബ്ജക്ട് കമ്മിറ്റിയും ലെയ്ൻ ട്രാഫിക് നിയമം നടപ്പാക്കുന്നതിനായി കർ‍ശന നിർ‍ദേശം നൽ‍കിയിരുന്നു. ദേശീയ, സംസ്ഥാന പാതകളിലാണ് അപകടങ്ങൾ‍ കൂടുതൽ ഉണ്ടാവുന്നതെന്നാണ് മോട്ടോർ‍വാഹനവകുപ്പിന്റെ കണക്ക്.

ഇടതുപക്ഷത്തിന് അതിന്റെ പകുതി ചെയ്യാനായോയെന്ന് വി ഡി സതീശന്‍ നിയമമനുസരിച്ച് നാലുവരി, ആറുവരി ദേശീയപാതകളിൽ‍ വേഗപരിധി കുറഞ്ഞ വാഹനങ്ങൾ‍ ഇടതുട്രാക്കിലൂടെ പോകണമെന്നാണ്. ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ‍ തുടങ്ങിയവയാണ് വേഗപരിധി കുറഞ്ഞ വാഹനങ്ങൾ‍. ഇത്തരം വാഹനങ്ങൾ ഇടതുട്രാക്കിലൂടെ മാത്രമായിരിക്കണം സഞ്ചതിക്കേണ്ടത്. മുന്നിലുളള മറ്റു വാഹനങ്ങളെ മറികടക്കാൻ മാത്രമേ വലതുട്രാക്കിലേക്ക് കയറാന്‍ പാടുള്ളൂ. മറികടന്നു കഴിഞ്ഞാൽ പിന്നീട് ഇടതുട്രാക്കിൽ‍ത്തന്നെ യാത്ര തുടരണമെന്നും നിയമത്തിലുണ്ട്. വേഗപരിധി കൂടിയ വാഹനങ്ങൾ അതായത് മിനി വാൻ, കാർ‍, ജീപ്പ് തുടങ്ങിയവ വേഗത്തിൽ‍ യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്. ഈ വാഹനങ്ങൾ വേഗം കുറച്ചാണ് പോകുന്നതെങ്കിൽ‍ ഇടതു ട്രാക്കായിരിക്കണം ഉപയോഗിക്കേണ്ടത്.

article-image

eyudrty

You might also like

Most Viewed