ഇന്ത്യയിലെ ആദ്യ എയർപോർട്ട് മൾ‍ട്ടിപ്ലക്സ് ചെന്നൈ വിമാനത്താവളത്തിൽ‍


വിമാനത്താവളത്തിനുള്ളിൽ‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ആദ്യ മൾട്ടിപ്ലക്‌സായി വിപിആർ‍ എയ്‌റോഹബ്ബ്. തമിഴ്‌നാട്ടിലെ ചെന്നൈ വിമാനത്താവളത്തിലാണ് മൾ‍ട്ടിപ്ലക്സുകൾ‍ പിവിആർ ആരംഭിച്ചത്. വിപിആർ‍ എയ്‌റോഹബ്ബിൽ അഞ്ച് സ്‌ക്രീനുകളാണ് ഒരുക്കിയിരിക്കുന്നത്. വിമാനം മാറികയറാൻ എത്തുന്നവർക്കും വിമാനം വൈകുന്നവർക്കും വേണ്ടിയാണ് മൾ‍ട്ടിപ്ലക്സുകൾ‍ പ്രവർത്തിക്കുന്നത്. 

ചെന്നൈയിൽ‍ മാത്രം പിവിആറിന് 11മൾ‍ട്ടിപ്ലക്സ് കോംപ്ലക്സുകളാണ് ഉള്ളതെങ്കിലും വിമാനത്താവളത്തിൽ മൾ‍ട്ടിപ്ലക്സ് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ആകെ 77 സ്ക്രീനുകളാണ് ഉള്ളത്. തമിഴ് നാട്ടിൽ‍ പിവിആറിന് 44 മൾ‍ട്ടിപ്ലക്സുകൾ ഉണ്ട്. ഇതിൽ‍ 88 സ്ക്രീനുകളാണ് ഉള്ളത്. ദക്ഷിണേന്ത്യയിൽ‍ മൊത്തം വിപിആറിന് 53 മൾ‍ട്ടിപ്ലക്സുകളും ഇവയിൽ‍ 328 സ്ക്രീനുകളും ഉണ്ട്. ചെന്നൈ എയർ‍പോർ‍ട്ടിൽ‍ തുറന്ന മൾ‍ട്ടിപ്ലക്സിൽ‍ 1155 സീറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത് ഇതിൽ‍ 2കെ ആർ‍ജിബി പ്ലസ് പ്രൊജക്ഷനും, അഡ്വാന്‍സ്ഡ് ഡോൾ‍ബി ആറ്റ്മോസ് എച്ച്ഡി ഓഡിയോ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലുമായി 182 മൾ‍ട്ടിപ്ലക്സുകളാണ് പിവിആറിന് ഉള്ളത്.

article-image

fhgdfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed