പ്രതീക്ഷയോടെ പുതുവർഷത്തെ വരവേറ്റ് ലോകം

പുത്തൻ പ്രതീക്ഷകളുടെ ചിറകിലേറി ലോകം പുതുവർഷത്തെ വരവേറ്റു. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിപുലമായ ആഘോഷങ്ങൾ നടന്നു. ഫോർട്ട്കൊച്ചി, കോവളം, കോഴിക്കോട് ബീച്ചുകളിൽ നൂറുകണക്കിനാളുകളാണ് പുതുവത്സരത്തെ വരവേൽക്കാൻ ഒത്തു ചേർന്നത്. രാജ്യത്തെ വിവിധ നഗരങ്ങളിലും പുതുവത്സര ആഘോഷങ്ങൾ നടന്നു. ന്യൂസിലൻഡിലെ ഓക്‌ലൻഡിലാണ് ആദ്യം പുതുവർഷം പിറന്നത്. വര്‍ണാഭമായ ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ് ഓക്‌ലൻഡ് പുതുവര്‍ഷത്തെ എതിരേറ്റത്.
കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നതിനാൽ സംസ്ഥാനത്തും രാജ്യത്തും കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലാണ് പുതുവത്സരം ആഘോഷിച്ചത്.
ereter