പി കെ കുഞ്ഞാലികുട്ടിക്കെതിരായി ആരോപണം; അഡ്വ. ടി പി ഹരീന്ദ്രനെതിരെ കേസ്


ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി ഇടപെട്ടെന്ന ആരോപണം ഉന്നയിച്ച അഡ്വ. ടി പി ഹരീന്ദ്രനെതിരെ കേസെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറിയെ തെറി വിളിച്ച് അധിക്ഷേപിച്ചെന്നും അപവാദം പ്രചരിപ്പിച്ചെന്നും സമൂഹത്തില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് മുസ്ലീലീഗാണ് പരാതി നല്‍കിയത്.

സംഭവത്തില്‍ കണ്ണൂര്‍ വിഷന്‍ ചാനല്‍ മേധാവിക്കും റിപ്പോര്‍ട്ടര്‍ക്കും എതിരെയേും ഐ.പി.സി. 153 വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി നിര്‍ദ്ദേശപ്രകാരം സെക്രട്ടറിയും ലോയേര്‍സ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അഡ്വ കെ.എ.ലത്തീഫ് നല്‍കിയ പരാതിയിലാണ് തലശ്ശേരി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്താകെ 16 പോലീസ് സ്റ്റേഷനുകളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരും ലോയേര്‍സ് ഫോറം ഭാരവാഹികളും ഇത് പോലെ പരാതി നല്‍കിയിട്ടുണ്ട്.

2012 ല്‍ എംഎസ്എഫ് പ്രവര്‍ത്തകനായ കണ്ണൂര്‍ അരിയില്‍ സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ വധത്തില്‍ പി ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ ഈ ഗുരുതരമായ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി ഇടപ്പെട്ടുവെന്നാണ് ഹരീന്ദ്രന്റെ ആരോപണം. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഹരീന്ദ്രന്‍ പറഞ്ഞു. പി കെ കുഞ്ഞാലികുട്ടി സമീപകാലത്ത് ഇ പി ജയരാജന്റെ വിഷയവുമായി നടത്തിയ പ്രസതാവനകളാണ് ഇക്കാര്യം വെളിപ്പെടുത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഹരീന്ദ്രന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു.

article-image

FSDF

You might also like

Most Viewed