പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിക്കാരോട് മോശമായി പെരുമാറിയാല്‍ കടുത്ത ശിക്ഷ: യുഎഇ


പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരോട് മോശമായി പെരുമാറിയാല്‍ കടുത്ത ശിക്ഷയുണ്ടാകുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. പൊതുസേവനം നടത്തുന്ന ഒരു വ്യക്തിയോട് അയാളുടെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും എതിരായ 2021ലെ ഫെഡറല്‍ ഡിക്രി നിയമം 34പ്രകാരമാണിത്. രണ്ട്‌ലക്ഷത്തി അന്‍പതിനായിരം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് പിഴയായി ഈടാക്കുക.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടിക്ക് തടസമാകുന്ന തരത്തില്‍ പെരുമാറിയാലോ അവരെ കുറിച്ച് അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തിയാലോ പിഴ ഈടാക്കാന്‍ നിയമം അനുവദിക്കുന്നു.

article-image

jhhfjgh

You might also like

Most Viewed