ഫുട്‌ബോൾ ആഘോഷത്തിനിടെ അക്രമം; തിരുവനന്തപുരത്ത് എസ്‌ഐക്ക് മർദനം

കണ്ണൂരിലും തിരുവനന്തപുരത്തും ഫുട്‌ബോൾ ആഘോഷത്തിനിടെ അക്രമം. കണ്ണൂരിൽ മൂന്നുപേർക്ക് വെട്ടേറ്റു. പുളിയാന്‍മൂലയിൽ രാത്രി 12ഓടെയാണ് സംഭവം. പരിക്കേറ്റ ഒരാളുടെ ആരോഗ്യനില അതീവഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നടന്ന ആഘോഷത്തിനിടെ പൊഴിയൂർ എസ്‌ഐ എസ്. സജിക്ക് മർദനമേറ്റു. പൊഴിയൂർ ജംഗ്ഷനിൽ സ്ക്രീൻ സ്ഥാപിച്ചു മത്സരം കാണുന്നതിനിടെയാണ് സംഭവം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ രണ്ടു യുവാക്കളെ നീക്കാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണം.
സംഭവത്തിൽ പൊഴിയൂർ സ്വദേശിയായ ജസ്റ്റിനെ (32) പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ. സജിയെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ൂ്ിൂി