ഖത്തർ വേൾഡ് കപ്പ്; മികച്ച യുവതാരം അർജന്‍റീനയുടെ എൻസോ ഫെർണാണ്ടസ്

ലോകഫുട്ബോളിൽ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അർജന്‍റീനയുടെ എൻസോ ഫെർണാണ്ടസ് സ്വന്തമാക്കി. ലോകകപ്പ് ടൂർണമെന്‍റിലുടനീളം മികച്ച പ്രകടനം പുറത്തതെടുത്ത എൻസോയ്ക്ക് 21 വയസാണ് പ്രായം. ഒരു ഗോളും താരം നേടിയിരുന്നു. ഗോൾഡൻ ഗ്ലൗ ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം അർജന്‍റീനയുടെ എമിലിയാനോ മാർട്ടിനെസ് സ്വന്തമാക്കി. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർപ്പന്‍ പ്രകടനം പുറത്തെടുത്ത മാർട്ടിനെസ് അർജന്‍റീനയെ കപ്പിലെത്തിച്ചത്.
ഗോൾഡൻ ബോൾ ടൂർണമെന്‍റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ അർജന്‍റീന നായകൻ ലയണൽ മെസി സ്വന്തമാക്കി. ടൂർണമെന്‍റിൽ ഏഴ് ഗോളും മൂന്ന് അസിസ്റ്റുമാണ് മെസി നേടിയത്. മെസി നേടുന്ന രണ്ടാം ഗോൾഡൻ ബോളാണിത്. ഗോൾഡൻ ബൂട്ട് ടൂർണമെന്‍റിൽ ഏറ്റവുമധികം ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് പുരസ്‌കാരം ഫ്രാൻസിന്‍റെ കിലിയൻ എംബാപ്പെ സ്വന്തമാക്കി. എട്ട് ഗോളുകളാണ് താരം ടൂർണമെന്‍റിൽ അടിച്ചുകൂട്ടിയത്.
tyftuft