തായ്‌ലൻഡ് യുദ്ധക്കപ്പൽ മുങ്ങി; 33 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

കടലിൽവച്ച് എൻജിന്‍ തകരാറിലായതിനെ തുടർന്ന് തായ്‌ലന്‍ഡ് യുദ്ധക്കപ്പൽ മുങ്ങി. അപകടത്തിൽപെട്ട 33 പേരെ രക്ഷപെടുത്താൻ ശ്രമം തുടരുകയാണ്. 73 പേരെ രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചു. ഇവരിൽ മൂന്നു പേർ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയോടെ തായ്‌ലന്‍ഡ് ഉൾക്കടലിൽവച്ചാണ് അപകടമുണ്ടായത്. തായ്‌ലന്‍ഡിന്‍റെ ചെറു യുദ്ധക്കപ്പലായ തായ് സുഖോ ആണ് കാലാവസ്ഥ പ്രതികൂലമായതിനെതുടർന്ന് എൻജിൻ തകരാറുമൂലം മുങ്ങിയത്.
106 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 73 പേരെ രക്ഷപെടുത്തി കരയിലെത്തിച്ചെന്ന് തായ്‌ലന്‍റ് നാവികസേന അറിയിച്ചു. ശേഷിക്കുന്ന 33 പേർ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മൂന്നു ഹെലികോപ്റ്ററുകളും മറ്റ് രണ്ട് യുദ്ധകപ്പലുകളും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു. 1987 മുതൽ തായ്‌ലന്‍ഡ് ഉപയോഗിച്ച് വരുന്ന അമേരിക്കന്‍ നിർമിത യുദ്ധക്കപ്പലാണ് തായ് സുഖോ.
fddh