മലയാളി വിദ്യാർഥി ബംഗളൂരുവിലെ കോളേജ് ഹോസ്റ്റലിൽ കഴുത്തറുത്ത് മരിച്ചനിലയിൽ


മലയാളി വിദ്യാർഥിയെ ബംഗളൂരുവിലെ കോളേജ് ഹോസ്റ്റലിൽ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. എഎംസി കോളേജിൽ ഒന്നാം വർഷ എൻജിനീയറിംഗ് വിദ്യാർഥി നിധിൻ (20) ആണ് മരിച്ചത്. മാതാപിതാക്കളെ പിരിഞ്ഞ വിഷമമാണ് നിധിൻ ജീവനൊടുക്കാൻ കാരണമെന്നും കോളജ് ഹോസ്റ്റലിൽ വച്ച് സ്വയം കഴുത്തറത്ത് മരിക്കുകയായിരുന്നുവെന്നും ബംഗളൂരു പോലീസ് അറിയിച്ചു.

ഡിസംബർ‍ ഒന്നിന് കോളേജിൽ‍ എത്തി‌‌യ നിധിനെ ബുധനാഴ്ച രാവിലെ മുതൽ കാണാതായിരുന്നു. കൂട്ടുകാർ നടത്തിയ അന്വേഷണത്തിൽ നിധിന്‍റെ മുറി അകത്തുനിന്ന് അടച്ച നിലയിലയിൽ കണ്ടെത്തി. തുടർന്ന്, ഹോസ്റ്റൽ വാർഡൻ കോളേജ് അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. പോലീസ് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നിധിനെ മരിച്ചനിലയിൽ‍ കണ്ടെത്തുന്നത്.

article-image

dgdfgdgd

You might also like

Most Viewed