കുതിരാനിലെ ദേശീയ പാതയിൽ വിള്ളൽ; അതീവഗൗരവമുള്ളതെന്ന് മന്ത്രി കെ രാജൻ


തൃശൂർ−പാലക്കാട് ദേശീയ പാതയിൽ കുതിരാന് സമീപമുണ്ടായ വിള്ളൽ അതീവഗൗരവമുള്ളതെന്ന് മന്ത്രി കെ രാജൻ. ദേശീയ പാത അതോറിറ്റിക്കും കരാറുകാരനും ഗുരുതര അലംഭാവവും വീഴ്ചയുമുണ്ടായി. മതിയായ മാനദണ്ഡങ്ങൾ പാലിച്ചല്ല നിർമ്മാണം നടന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. 

കുതിരാൻ തുരങ്കത്തിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് വരുമ്പോൾ മേൽപ്പാലത്തിലാണ് രണ്ട് മീറ്റർ നീളത്തിൽ വിള്ളൽ ഉണ്ടായിരിക്കുന്നത്. മേൽപ്പാതയുടെ നിർമാണത്തിൽ ഉണ്ടായ അപകതയാണ് ഇതിന് കാരണം. കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാതെ കൽൽ കെട്ടി മണ്ണിട്ട് ഉയർത്തിയ മേൽപ്പാതയുടെ വശങ്ങളിൽ വിള്ളൽ വീണ് ഇടിയാനും തുടങ്ങിയിട്ടുണ്ട്. സംഭവം അറിഞ്ഞ മന്ത്രി സ്ഥലത്തെത്തും മുൻപ് ചഒഅക ഇന്നലെ രാത്രി വിണ്ട ഭാഗം ഓട്ടയടച്ചു പോയി. 

24 മണിക്കൂറിനുള്ളിൽ പ്രൊജക്ട് ഡയറക്ടർ സ്ഥലത്തെത്തി അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ജില്ലാ കളക്ടറുടെ കളക്ടറുടെ നേതൃത്വത്തിൽ വിദഗ്ധസംഘം പരിശോധന നടത്തി കരാറുകാരന് നോട്ടീസ് നൽകണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്. പണി പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് മേൽപ്പാലം തുറന്ന് കൊടുത്തത്.

article-image

hfghhfhf

You might also like

Most Viewed