സ്റ്റോപ്പില്ലാത്തിടത്ത് ഇറങ്ങാൻ ശ്രമം; ട്രെയിനിൽ നിന്ന് വീണ് രണ്ട് പേർ മരിച്ചു

കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. ട്രെയിനിന് കൊരട്ടിയിൽ സ്റ്റോപ്പുണ്ടായിരുന്നില്ല.
ഇവിടെ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്. ഒരാൾ ട്രെയിനിന് അടിയിൽപ്പെടുകയും മറ്റയാൾ പ്ലാറ്റ്‍ഫോമിൽ തലയടിച്ച് വീഴുകയുമായിരുന്നു.
tuty