കോൺഗ്രസിൽ എല്ലാവരുടെയും പിന്തുണ സുധാകരനുണ്ട്; രാജി സദ്ധത അറിയിച്ചിട്ടില്ല


ആർ‍എസ്എസ് അനുകൂല പ്രസ്താവനയിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രാജിക്കൊരുങ്ങിയെന്ന വാർ‍ത്ത നിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാജി സന്നദ്ധത അറിയിച്ച് സുധാകരൻ‍ ആർ‍ക്കും കത്ത് നൽ‍കിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു. കോൺഗ്രസിനകത്ത് ഒരു പ്രശ്നവുമില്ല. കോൺഗ്രസിൽ എല്ലാവരുടെയും പിന്തുണ സുധാകരനുണ്ട്. നാക്കുപിഴ പറ്റിയെന്ന അദ്ദേഹത്തിന്‍റെ വിശദീകരണം പാർട്ടി സ്വീകരിച്ചതാണ്. കത്ത് കൊടുത്തു എന്ന് പറയുന്നതൊക്കെ ശൂന്യാകാശത്ത് നിന്നെത്തിയ പച്ചക്കള്ളമാണ്.

സുധാകരൻ എല്ലാക്കാലത്തും മതേതര നിലപാട് സ്വീകരിക്കുന്ന ആളാണ്. കോൺഗ്രസിൽ എല്ലാവരുടെയും പിന്തുണ അദ്ദേഹത്തിനുണ്ട്. തെറ്റായ വാർത്തകളും നുണകളും പ്രചരിപ്പിക്കുന്നത് സർക്കാരിനെ രക്ഷപ്പെടുത്താനാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

article-image

e75

You might also like

  • Straight Forward

Most Viewed