ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർ‌ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 18കാരൻ പോലീസ് പിടിയിൽ


ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർ‌ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരനെ കൊല്ലം കടയ്ക്കൽ‍ പോലീസ് പിടികൂടി. ഏഴാം ക്ലാസിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ച കടയ്ക്കൽ ഇടത്തറ തോട്ടത്തുവിള വീട്ടിൽ‍ നീരജ് ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചടയമംഗലം, കടയ്ക്കൽ പ്രദേശങ്ങളിലെ പെൺകുട്ടികളെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. നീരജിനെതിരെ സമാനമായ വേറെയും കേസുകൾ ഉണ്ട്.

പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും കൈക്കലാക്കിയതിനു ശേഷം രാത്രിയിൽ‍ പെൺകുട്ടികളെ വീട്ടിൽ‍ നിന്ന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവച്ചു പീ‍ഡിപ്പിക്കുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് നാട്ടുകാർ പിടികൂടിയതോടെയാണ് നീരജ് മറ്റു പെൺകുട്ടികളെ ചൂഷണം ചെയ്‌തുവെന്ന വിവരങ്ങളും പുറത്തു വന്നത്.

നീരജിനെ തെളിവെടുപ്പിന് ശേഷം കോടതിയിൽ‍ ഹാജരാക്കി.

article-image

ിുരിര

You might also like

  • Lulu Exchange
  • Straight Forward

Most Viewed