സാങ്കേതിക സർ‍വകലാശാല വിസി നിയമനം റദ്ദാക്കിയതിന് മുൻകാല പ്രാബല്യം നൽ‍കരുതെന്ന് ആവശ്യപ്പെട്ട് മുൻ വിസി സുപ്രീംകോടതിയിൽ


സാങ്കേതിക സർ‍വകലാശാല വിസി നിയമനം റദ്ദാക്കിയതിന് മുൻകാല പ്രാബല്യം നൽ‍കരുതെന്ന് ആവശ്യപ്പെട്ട് മുൻ വിസി ഡോ. രാജശ്രീ സുപ്രീംകോടതിയിൽ‍. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കരുതെന്നാവശ്യപ്പെട്ടാണ് ഹർ‍ജി. സെർ‍ച്ച് കമ്മറ്റിൽ‍നിന്ന് ഒരു പേര് മാത്രം നൽ‍കിയതിൽ‍ താൻ ഉത്തരവാദിയല്ലെന്നും ഹർ‍ജിയിൽ‍ പറയുന്നു.

കഴിഞ്ഞ ഒക്ടോബർ‍21 നാണ് കെടിയു വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയത്. യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സെർ‍ച്ച് കമ്മറ്റിയിൽ‍നിന്ന് ഒരു പേർ മാത്രമാണ് ഗവർ‍ണർ‍ക്ക് നൽ‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനം റദ്ദാക്കിയത്. കെടിയു വിസി നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സർ‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.

article-image

igyiog

You might also like

  • Straight Forward

Most Viewed