കൊച്ചിയിൽ നാളെ മുതൽ സ്വിഗ്ഗി ജീവനക്കാർ സമരത്തിലേക്ക്

കൊച്ചിയിൽ നാളെ മുതൽ സ്വിഗ്ഗി ജീവനക്കാർ സമരത്തിലേക്ക്. മിനിമം നിരക്ക് കൂട്ടണം എന്നാണ് തൊഴിലാളികളുടെ ആവശ്യം. ആവശ്യം സ്വിഗ്ഗി കമ്പനി നിരസിച്ചതോടെയാണ് സമരത്തിലേക്ക് നീങ്ങാൻ സ്വിഗ്ഗി ജീവനക്കാർ തീരുമാനിച്ചത്.
വളരെ തുച്ഛമായ തുകയാണ് ജീവനക്കാർക്ക് ലഭിക്കുന്നതെന്നാണ് ആരോപണം. നാല് കിലോമീറ്റർ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. ഇത്തരത്തിൽ പോയി, തിരിച്ചെത്തുമ്പോൾ 8 കിമി ആണ് ജീവനക്കാർ സഞ്ചരിക്കേണ്ടി വരുന്നത്. നിരക്ക് 20 രൂപയിൽ നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് സ്വിഗി ജീവനക്കാർ പറയുന്നത്.
a