ശബരിമലയിൽ അമ്പത് വയസ് കഴിഞ്ഞ സ്ത്രീകൾ പ്രവേശിച്ചാൽ മതിയെന്ന് മുൻ മന്ത്രി ജി. സുധാകരൻ


ശബരിമലയിൽ അമ്പത് വയസ്  കഴിഞ്ഞ സ്ത്രീകൾ പ്രവേശിച്ചാൽ മതിയെന്ന് മുൻ മന്ത്രി ജി. സുധാകരൻ. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ച് മുന്നോട്ട് പോകണം. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനിൽക്കുന്നിടത്തോളം കാലം ജ്യോതിഷത്തിന് പ്രസക്തിയുണ്ടെന്നും സുധാകരൻ പറഞ്ഞു. ‌

കേരളത്തിൽ കോൺഗ്രസുകാരെയും കമ്യൂണിസ്റ്റുകാരെയും തിരിച്ചറിയാൻ പറ്റാതായെന്നും സുധാകരൻ കൂട്ടിച്ചേർത്തു. രാഷ്‌ട്രീയം ഒരു കലയാണ്. അത് മനസിലാക്കാതെ കുറേയാളുകൾ വെള്ളമുണ്ടും ഷർട്ടും ധരിച്ച് സെന്‍റും പൂശി ഇറങ്ങുകയാണെന്നും സുധാകരൻ പറഞ്ഞു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed