ടി-20 ലോകകപ്പ് കലാശപ്പോര് ഇന്ന്; മഴസാധ്യത 100 ശതമാനം


ടി-20 ലോകകപ്പിൽ ഇന്ന് ഫൈനൽ. ഇംഗ്ലണ്ടും പാകിസ്താനും തമ്മിലാണ് കലാശപ്പോര്. മെൽബണിൽ ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം. എന്നാൽ, മത്സരം മഴയിൽ മുടങ്ങാനാണ് സാധ്യത. 100 ശതമാനം മഴസാധ്യതയാണ് മെൽബണിൽ ഇന്ന് പ്രവചിക്കപ്പെടുന്നത്. ന്യൂസീലൻഡിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് പാകിസ്താൻ ഫൈനലിലെത്തിയത്. ഇംഗ്ലണ്ട് ആവട്ടെ സെമിഫൈനലിൽ ഇന്ത്യയെ 10 വിക്കറ്റിനു തകർത്തു. 

ഇന്ന് കളി നടന്നില്ലെങ്കിൽ നാളെ ഒരു റിസർവ് ദിനം ബാക്കിയുണ്ട്. എന്നാൽ, തിങ്കളാഴ്ചയും മഴ പെയ്യാനുള്ള സാധ്യത 100 ശതമാനമാണ്. കളി നടന്നില്ലെങ്കിൽ പാകിസ്താനും ഇംഗ്ലണ്ടും കിരീടം പങ്കുവെക്കും.

അതേസമയം മഴ ഭീഷണി കാരണം മത്സരത്തിന്റെ അധികസമയത്തിൽ വീണ്ടും വർധനവ് ഐസിസി അനുവദിച്ചിട്ടുണ്ട്.  മത്സരം പൂർത്തിയാക്കാനാവശ്യമായ നിശ്ചിത സമയത്തിന് പുറമേ ഫൈനൽ ദിനത്തിന് അനുവദിക്കപ്പെട്ടിരുന്ന അധികസമയം 30 മിനിറ്റിൽ നിന്ന് 90 മിനിറ്റ് ആയിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്. റിസർവ് ദിനമായ തിങ്കളാഴ്ച രണ്ട് മണിക്കൂർ അധിക മത്സര സമയം അനുവദിക്കുമെന്ന് ഐസിസി നേരത്തെ അറിയിച്ചിരുന്നു. ഇതോടെ നിശ്ചിത സമയം കൂടാതെ മത്സരം പൂർത്തിയാക്കാനുള്ള ആകെ സമാശ്വാസ സമയം നാല് മണിക്കൂർ ആയി വർധിച്ചു.

 

 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed