കേരളത്തിലെ അഞ്ച് ആർഎസ്എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ

കേരളത്തിലെ അഞ്ച് ആർഎസ്എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ. സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്റ്റിൽ ഉൾപ്പെട്ട നേതാക്കൾക്കാണ് സുരക്ഷ നൽകുന്നത്.
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയ ഘട്ടത്തിൽ ആർഎസ്എസ് നേതാക്കളെ ലക്ഷ്യംവച്ചുള്ള ഹിറ്റ്‌ലിസ്റ്റ് കണ്ടെടുത്തുവെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാൽ ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്നായിരുന്നു എന്‍ഐഎ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് കേരളത്തിലെ അഞ്ച് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സംസ്ഥാനത്തും നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ സീൽ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
മപമുുര