കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ആർക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി പറയില്ലെന്ന് കെ സുധാകരൻ


തരൂർ യോഗ്യനാണ്. മനഃസാക്ഷി വോട്ടിനാണ് കെപിസിസി മുൻഗണന. ഖാർഗെ സീനിയർ നേതാവാണ്. രണ്ടുപേരും യോഗ്യന്മാരാണ്. ഒരുപാട് തലമുറയ്‌ക്കൊപ്പം പ്രവർത്തിച്ച നേതാവാണ് ഖാർഗെ. ആര് വേണം എന്നത് പാർട്ടി വോട്ടർമാർ തീരുമാനിക്കുമെന്നും കെ സുധാകരൻ പ്രതികരിച്ചു.

അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമ നിർദ്ദേശപത്രികയുടെ സൂക്ഷമ പരിശോധന ഇന്ന് നടക്കും. മുതിർന്ന നേതാവായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. ഇവർക്കു പുറമെ കെ.എൻ ത്രിപാഠിയും പത്രിക സമർപ്പിച്ചിരുന്നു. വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകൾ ഏതെന്ന് വ്യക്തമാക്കും.

എ.ഐ.സി.സി ആസ്ഥാനത്താണ് ഇന്ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നത്. ഈ മാസം എട്ടാം തിയതി വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. മല്ലികാർജുൻ ഖാർഗെ 14 സെറ്റ് പത്രികയാണ് സമർപ്പിച്ചത്. ശശി തരൂർ അഞ്ചും കെ.എൻ ത്രിപാഠി ഒരു സെറ്റും പത്രികയും നൽകിയിട്ടുണ്ട്.

article-image

shysrh

You might also like

Most Viewed