മുൻ എംഎൽഎ കെ. മുഹമ്മദ് അലി അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായിരുന്ന കെ. മുഹമ്മദ് അലി (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.
ആറ് തവണ ആലുവ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായിരുന്നു മുഹമ്മദ് അലി. ദീർഘകാലമായി എഐസിസി അംഗമായിരുന്ന അദ്ദേഹം കുറച്ചു നാളുകളായി പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുകുകയായിരുന്നു.
sxhd