തെരുവ് നായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

റാന്നിയിൽ തെരുവ് നായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. റാന്നി സ്വദേശി ഹരീഷിന്‍റെ മകൾ അഭിരാമിയാണ് ഗുരുതരാവസ്ഥയിലായത്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് കുട്ടിക്ക് തെരുവ് നായയുടെ കടിയേൽക്കുന്നത്. കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു.
പട്ടിയുടെ കടിയേറ്റതിനെ തുടർന്നു പ്രതിരോധ വാക്സിൻ നൽകിയിരുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കുട്ടിയുടെ നില ഗുരുതരമായത്. തുടർന്നു കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
zgdgd