രാജ്യം വിട്ട മുൻ പ്രസിഡന്‍റ് ഗോത്തബയ രജപക്‌സെ ശ്രീലങ്കയിൽ മടങ്ങിയെത്തി

ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രസിഡന്‍റ് ഗോത്തബയ രജപക്‌സെ രാജ്യത്ത് മടങ്ങിയെത്തി. ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ പ്രക്ഷോഭത്തിനെ തുടർന്നാണ് രജപക്‌സെ ജൂലൈയിൽ രാജ്യംവിട്ടത്. താൽക്കാലിക വിസയിൽ മാലിദ്വീപ്, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ കഴിയുകയായിരുന്നു രജപക്‌സെ.
ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ വഴിയാണ് ഗോത്തബയ കൊളംബോയിൽ എത്തിയത്. മുൻ പ്രസിഡന്‍റിന് പാർട്ടി നേതാക്കൾ വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം ഒരുക്കിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുകയും പ്രക്ഷോഭം ശമിക്കുകയും ചെയ്‌തോടെയാണ് മുന്‍ പ്രസിഡന്‍റിന്‍റെ തിരിച്ചുവരവ്.
sgdhdf