‘സഹകരണ മേഖലയിൽ നടക്കുന്നത് സിപിഐഎം കൊള്ള’, പ്രതിസന്ധി കോൺഗ്രസ് പരിഹരിക്കും; കെ സി വേണുഗോപാൽ


സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാൻ സർക്കാർ ശ്രമിക്കുന്നു. സഹകരണ മേഖലയിൽ നടക്കുന്നത് സിപിഐഎം കൊള്ള. പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് ഇടപെടും.

തൃശൂർ കരിവന്നൂർ ബാങ്ക് തട്ടിപ്പും നിക്ഷേപകരുടെ പ്രയാസങ്ങളും ഉയർത്തി ബാങ്ക് ഭരിച്ച സിപിഐഎമ്മിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരായ ഇഡി അന്വേഷണം ഒരു വിഭാഗത്തെ മാത്രം വേട്ടയാടാനുദ്ദേശിച്ചാണെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.

നിയമത്തിന്റെ വഴിയിൽ തന്നെയാണെങ്കിൽ അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.വിലക്കയറ്റം, തൊഴില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഓഗസ്റ്റ് 5 കോൺഗ്രസ്‌ രാജ്യവ്യാപക പ്രക്ഷോഭം നടത്തും. ചിന്തൻ ശിബിരിൽ പ്രഖ്യാപിച്ചപോലെ തന്നെ കെപിസിസി പുനഃസംഘടന ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

You might also like

Most Viewed