പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് സമയം നീട്ടി


സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻ്റ് സമയം നീട്ടി. നാളെ വൈകിട്ട് അഞ്ചുവരെയാണ് സമയം നീട്ടിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ട്രയല്‍ അലോട്ട്‌മെൻ്റുമായി ബന്ധപ്പെട്ട്‌ വെബ്‌സൈറ്റില്‍ കയറാന്‍ കഴിയാതിരുന്നത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എല്ലാവരും ഒന്നിച്ച്‌ സൈറ്റില്‍ കയറാന്‍ ശ്രമിച്ചതാണ് പ്രശ്ന കാരണമെന്ന മന്ത്രിയുടെ പരാമര്‍ശവും വിവാദമായിരുന്നു. ട്രയല്‍ അലോട്ട്മെൻ്റ് പരിശോധിക്കാന്‍ ഒരുക്കിയ പോര്‍ട്ടലിന്റെ നാല്‌ സെര്‍വറുകളില്‍ ഒരേസമയം ലക്ഷത്തിലേറെപ്പോര്‍ പ്രവേശിച്ചതിനാലാണ് തടസം നേരിട്ടതെന്ന്മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

You might also like

Most Viewed