ജയിലിനു നേരേ മിസൈൽ ആക്രമണം; പരസ്പരം പഴിചാരി യുക്രെയ്നും റഷ്യയും


റഷ്യൻ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്കയിലെ ജയിലിനു നേരേയുണ്ടായ മിസൈലാക്രമണത്തിൽ പരസ്പരം പഴിചാരി യുക്രെയ്നും റഷ്യയും. മേയിൽ മരിയുപോളിൽനിന്ന് പിടിയിലായ യുക്രെയ്നികളെ തടവിൽ പാർപ്പിച്ചിരുന്ന ഡൊണേട്സ്ക് മേഖലയിലെ ജയിലിനു നേരേയുണ്ടായ ആക്രമണത്തിൽ 53 പേർ മരിച്ചു. 75 പേർക്കു പരിക്കേറ്റു.

യുക്രെയ്ന് അമേരിക്ക നൽകി ഹിമാർസ് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം വക്താവ് ലഫ്. ജനറൽ ഇഗോർ കൊനഷെന്ഗോ പറഞ്ഞു. മിസൈൽ ആക്രമണത്തിൽ എട്ടു ജയിൽ ജീവനക്കാർക്കു പരിക്കേറ്റതായും റഷ്യ അറിയിച്ചു.

എന്നാൽ, ഒലെനിവ്കയിൽ തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്നും റഷ്യൻ സൈന്യത്തിനു നേരേ മാത്രമാണ് ആക്രമണം നടത്തിയതെന്നും യുക്രെയ്ൻ സൈന്യം അറിയിച്ചു. റഷ്യയാണു ജയിലിനു നേരേ ആക്രമണം നടത്തിയതെന്നും തങ്ങളുടെ മേൽ കുറ്റം ചുമത്താൻ ശ്രമിക്കുകയാണെന്നും യുക്രെയ്ൻ സൈന്യം പറഞ്ഞു.

You might also like

Most Viewed