"സുബൈർ കുടുംബ സഹായ ഫണ്ട് "കൈമാറി


കഴിഞ്ഞ മാസം റിഫയിൽ മരണപ്പെട്ട കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ സജീവ പ്രവർത്തകനായ തയ്യുള്ള പറമ്പിൽ സുബൈറിന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനിലെ അംഗങ്ങൾമാത്രം സ്വരൂപിച്ച "സുബൈർ കുടുംബ സഹായ ഫണ്ട് "കൈമാറി. അസോസിയേഷൻ ട്രഷറർ സലിം ചിങ്ങപുരം, ഡയറക്ടർ ബോർഡ് അംഗം രമേശ് പയ്യോളി, വൈസ് പ്രസിഡന്റ് അഷ്റഫ് പുതിയ പാലം, മൊയ്തു പേരാമ്പ്ര എന്നിവർ സുബൈറിന്റെ പേരാമ്പ്രയിലെ വീട്ടിലെത്തിയാണ് കുടുംബാഗങ്ങൾക്ക് അസ്സോസിയേഷന്റെ സഹായം കൈമാറിയത്. അസോസിയേഷൻ ഭാരവാഹികൾക്കൊപ്പം നിരവധി  രാഷ്ട്രീയ,സാമൂഹിക പ്രവർത്തകരും, നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. 

You might also like

  • Straight Forward

Most Viewed