നഴ്‌സായി ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

ഗവണ്‍മെന്റ് മെഡിക്കൽ കോളേജിൽ നഴ്‌സായി ആൾമാറാട്ടം നടത്തിയ യുവതി പടിയിൽ. കാസർഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്. വ്യാജ തിരിച്ചറിയൽ കാർഡും നഴ്‌സിന്റെ ഓവർകോട്ടുമായി വാർഡിലെത്തിയ യുവതിക്കെതിരെ പോലീസ് ആൾമാറാട്ടത്തിന് കേസെടുത്തു. യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റുബീന റംലത്ത് എന്ന പേരിലായിരുന്നു വ്യാജ തിരിച്ചറിയൽ കാർഡ്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ 31−ാം വാർഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ യുവതിയെ കാണുകയായിരുന്നു.
ഉടൻ തന്നെ ഇയാൾ ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയൽ കാർഡ് വ്യാജമാണെന്നും തെളിയുന്നത്.