എച്ച്ആർ‍ഡിഎസിന്‍റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് പരാതി


സ്വർ‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന സന്നദ്ധ സംഘടനയായ എച്ച്ആർ‍ഡിഎസിന്‍റെ (ഹൈറേഞ്ച് റൂറൽ‍ ഡെവലപ്‌മെന്‍റ്  സൊസൈറ്റി) സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് പരാതി. കടവന്ത്ര സ്വദേശി ദിലീപ് നായർ‍ ആണ് എച്ച്ആർ‍ഡിഎസിനെതിരെ അന്വേഷണം  ആവശ്യപ്പെട്ട് വിലിജന്‍സിലും പോലീസിലും പരാതി നൽ‍കിയത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽ‍കിയ സ്വപ്നയെ സംരക്ഷിക്കുമെന്ന് എച്ച്ആർ‍ഡിഎസ് രാവിലെ വ്യക്തമാക്കിയിരുന്നു. സ്വപ്‌ന പറഞ്ഞകാര്യങ്ങൾ‍  സത്യമാണെന്ന് വിശ്വസിക്കുന്നതായി എച്ച്ആർ‍ഡിഎസിന്‍റെ വൈസ് പ്രസിഡന്‍റ് കെ.ജി വേണുഗോപാൽ‍ പറഞ്ഞു. രഹസ്യമൊഴി നൽ‍കാന്‍ മൂന്ന് മാസം മുന്‍പ്  തന്നെ തീരുമാനിച്ചിരുന്നു. മൊഴി പുറത്തുവന്നാൽ‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടാകാവുന്ന വിവാദങ്ങൾ‍ ചൂണ്ടിക്കാട്ടി ചില ഉദ്യോഗസ്ഥർ‍  പിന്തിരിപ്പിച്ചെന്നും വേണുഗോപാൽ‍ കൂട്ടിച്ചേർ‍ത്തു. 

സ്വപ്‌ന സുരേഷ് എച്ചഡിആർ‍എസ് സ്റ്റാഫ് ആയിരിക്കുന്നിടത്തോളം അവരെ സംരക്ഷിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed