സൈക്കിൾ യാത്രക്കിടെ കുളത്തിലേക്ക് മറിഞ്ഞുവീണ് വിദ്യാർഥി മരിച്ചു


സൈക്കിൾ യാത്രക്കിടെ കുളത്തിലേക്ക് മറിഞ്ഞുവീണ് വിദ്യാർഥി മരിച്ചു. തിരൂർ കോട്ട് പഴങ്കുളങ്ങര മുച്ചിരിപറമ്പിൽ രാജേഷിൻ്റെ മകൻ ആകാശ് (12) ആണ് മരിച്ചത്. തിരൂർ എം.ഇ.എസ് സെൻട്രൽ സ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. വീട്ടിലേക്ക് സൈക്കിൾ ചവിട്ടി വരുന്നതിനിടെ ബാലൻസ് തെറ്റി വീടിന് സമീപത്തെ നീലിക്കുളത്തിലേക്ക് വീഴുകയായിരുന്നു. പായൽ നിറഞ്ഞ കുളത്തിൽ സൈക്കിൾ വീണ് കിടക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. 

തിരൂർ ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി ആകാശിനെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മ : റീമ. സഹോദരന്‍: അർ‍ജുന്‍.    

You might also like

Most Viewed