തൃക്കാക്കരയിൽ പോളിംഗ് കുറഞ്ഞത് അനുകൂലമെന്ന് ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫ്

തൃക്കാക്കരയിൽ പോളിംഗ് കുറഞ്ഞത് അനുകൂലമെന്ന് ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫ്. യുഡിഎഫ് കോട്ടകളിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. തൃക്കാക്കര നഗരസഭയിൽ എൽഡിഎഫിന് വൻ മുന്നേറ്റം ഉണ്ടാകുമെന്നും ഡോ. ജോ ജോസഫ് പറഞ്ഞു. പരാജയത്തെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല.
പാർട്ടി ഏൽപ്പിച്ച ദൗത്യം ഭംഗിയായി പൂർത്തീകരിച്ചു. നാളെ മുതൽ ആശുപത്രിയിൽ പോയി തുടങ്ങും. ജയപരാജയം തൊഴിലിനെ ബാധിക്കില്ലെന്നും ഡോ. ജോ ജോസഫ് വ്യക്തമാക്കി.