ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായി മുസ്ലിം മന്ത്രിമാർ

ഓസ്ട്രേലിയയിൽ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് മുപ്പതംഗ മന്ത്രിസഭയെ പ്രഖ്യാപിച്ചു. 13 പേർ വനിതകളാണ്. ഓസ്ട്രേലിയൻ ആദിമനിവാസി വകുപ്പിന്‍റെ ചുമതല ലിൻഡ ബേർണിക്കാണ്. ആദിമനിവാസികളിൽനിന്ന് ഈ പദവിയിലെത്തുന്ന ആദ്യവനിതയും രണ്ടാമത്തെ വ്യക്തിയുമാണ് ലിൻഡ. വ്യവസായ വകുപ്പിന്‍റെ ചുമതല ലഭിച്ച എഡ് ഹുസിക്, യുവജനകാര്യവകുപ്പിലെ ആനീ അലി എന്നിവർ ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ആദ്യ മുസ്ലിം മന്ത്രിമാരാണ്.
റിച്ചാർഡ് മാൾസ് ആണ് പ്രതിരോധമന്ത്രി. ഒന്പതുവർഷം പ്രതിപക്ഷത്തായിരുന്ന ലേബർ പാർട്ടി രണ്ടാഴ്ച മുന്പു നടന്ന തെരഞ്ഞെടുപ്പിൽ 151ൽ 77 സീറ്റു നേടിയാണ് അധികാരത്തിലെത്തിയത്.