തൃക്കാക്കരയിൽ സർക്കാരിന്‍റെ സഹായത്തോടെയാണ് കള്ളവോട്ട് നടന്നതെന്ന് ഉമ തോമസ്


തൃക്കാക്കരയിൽ സർക്കാരിന്‍റെ സഹായത്തോടെയാണ് കള്ളവോട്ട് നടന്നതെന്ന് യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ്. പോളിംഗ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്നും ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്നും ഉമാ തോമസ് പറഞ്ഞു.

പിറവം പാമ്പാക്കുട സ്വദേശി ആൽബിൻ ആണ് കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്.  ഇയാൾ പ്രാദേശിക  ഡിവൈഎഫ്‌ഐ നേതാവാണെന്ന് ഡിസിസി ആരോപിച്ചു. പൊന്നുരുന്നി ക്രിസ്ത്യൻ കോൺ‍വെന്‍റ് സ്കൂളിലെ ബൂത്തിലാണ് സ്ഥലത്ത് ഇല്ലാതിരുന്ന സഞ്ജു എന്നയാളുടെ വോട്ട് ചെയ്യാൻ ആൽബിൻ എത്തിയത്. ആൽബിൻ മാസ്ക് ധരിച്ചിരുന്നു. എന്നാൽ സ്ഥലത്ത് ഇല്ലാത്തവരുടെ പേര് കോൺഗ്രസ് പ്രവർത്തകർ രേഖപ്പെടുത്തിയിരുന്നതിനാൽ ബൂത്ത് ഏജന്‍റുമാർക്ക് സംശയം തോന്നി. 

ഇവർ മാസ്ക് മാറ്റാൻ ആൽബിനോട് ആവശ്യപ്പെട്ടു. മാസ്ക് മാറ്റിയപ്പോഴാണ് കള്ളവോട്ട് ചെയ്യാനെത്തിയതാണെന്ന് മനസിലായത്. തുടർന്ന് ഇയാളെ പോലീസിന് കൈമാറുകയായിരുന്നു.

You might also like

Most Viewed