വി​ജ​യ് ബാ​ബു നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി; കോ​ട​തി​യെ മാ​നി​ക്കു​ന്നു​വെ​ന്നും പോ​ലീ​സു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും പ്രതികരണം


നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിഞ്ഞ നടനും നിർമാതാവുമായ വിജയ് ബാബു നാട്ടിൽ തിരിച്ചെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് അദ്ദേഹമെത്തിയത്. തേവരയിലെ ഫ്ളാറ്റിലേക്ക് അദ്ദേഹം പോയി. കോടതിയെ മാനിക്കുന്നുവെന്നും പോലീസുമായി പൂർണമായി സഹകരിക്കുമെന്നും വിജയ് ബാബു പ്രതികരിച്ചു. സത്യം പുറത്തുവരണം. തനിക്കൊപ്പം നിന്ന സുഹൃത്തുക്കളോടും കുടുംബത്തോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം സൗത്ത് പോലീസ് േസ്റ്റഷനിൽ ഹാജരാകുമെന്നാണ് സൂചന. അറസ്റ്റ് ചെയ്യരുതെന്ന് നിർദേശമുള്ളതിനാൽ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്‍റെ മുൻ‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. നടി പരാതി നൽകിയതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം വിജയ് ബാബു നാട്ടിലെത്തിയിരിക്കുന്നത്.

You might also like

Most Viewed