എവറസ്റ്റ് കൊടുമുടി കീഴടക്കി ഖത്തരി വനിത അസ്മ അൽ‍താനി


എവറസ്റ്റ് കൊടുമുടി കീഴടക്കി ഖത്തരി വനിത. പർ‍വ്വതാരോഹകയായ അസ്മ അൽ‍താനിയാണ് എവറസ്റ്റിന് മുകളിൽ‍ ഖത്തറിന്റെ പതാക പാറിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഖത്തരി വനിതയാണ് അസ്മ അൽ‍താനി. നേട്ടങ്ങളിൽ‍ നിന്നും നേട്ടങ്ങളിലേക്ക് കുതിക്കുന്ന അസ്മ, കനത്ത മഞ്ഞുവീഴ്ചയെ അതിജീവിച്ചായിരുന്നു ഈ നേട്ടം കൊയ്തത്. കുറച്ചുകാലമായി ഞാൻ ശ്രമിച്ചുകൊണ്ടിരുന്ന വലിയ സ്വപ്നമാണ് എവറസ്റ്റ്, വലിയ സ്വപ്നങ്ങൾ‍ കാണാന്‍ നിങ്ങൾ‍ ലജ്ജിക്കരുതെന്നും അസ്മ സോഷ്യൽ‍ മീഡിയയിൽ‍ കുറിച്ചു.  

മൂന്നാഴ്ച മുമ്പാണ് അസ്മയും സംഘവും കാഞ്ചൻ ജംഗ കീഴടക്കിയത്. സ്വപ്നങ്ങൾ‍ അവസാനിച്ചിട്ടില്ല, സാഹസിക യാത്രയുടെ ഗ്രാന്റ്സ്ലാം ആണ് മനസിലുള്ളത്. ആ നേട്ടം സ്വന്തമാക്കുന്ന പശ്ചിമേഷ്യയിൽ‍ നിന്നുള്ള ആദ്യ വനിതയാകണം. ലോകത്തെ ഉയരം കൂടിയ ഏഴ് കൊടുമുടികൾ‍ക്കൊപ്പം ഉത്തരധ്രുവത്തിലും ദക്ഷിണ ധ്രുവത്തിലും കാലുകുത്തിയാലാണ് ആ അപൂർ‍വ്വ നേട്ടം സ്വന്തമാക്കാൻ കഴിയുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed