നടൻ ജഗദീഷിന്‍റെ ഭാര്യ അന്തരിച്ചു
നടൻ ജഗദീഷിന്‍റെ ഭാര്യയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയുമായിരുന്ന ഡോ. രമ. പി(61) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ. കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ സിസ്റ്റർ അഭയ കേസിലെ വാദിഭാഗം സാക്ഷിയായിരുന്നു രമ.
രോഗാവസ്ഥയെത്തുടർന്ന് കിടപ്പിലായതിനാൽ വിചാരണ സമയത്തു വീട്ടിലെത്തിയാണ് മജിസ്‌ട്രേറ്റ് ഇവരുടെ സാക്ഷി മൊഴി രേഖപ്പെടുത്തിയത്.
