ബഹ്റൈനിൽ 719 പേർക്ക് കൂടി കോവിഡ് രോഗം
ബഹ്റൈനിൽ ഇന്നലെ 719 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 6959 ആയി. ഇന്നലെ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 1471 ആയി. ഇന്നലെ 939 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,46,039 ആയി. നിലവിൽ 20 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. ആകെ ജനസംഖ്യയിൽ 12,33,266 പേരാണ് വാക്സിനേഷൻ സ്വീകരിച്ചത്. ഇതിൽ 9,75,205 പേരാണ് ബൂസ്റ്റർ ഡോസ് നേടിയിരിക്കുന്നത് ഇന്നലെ 5252 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്.
