ബഹ്റൈനിൽ ഗോൾഡൻ വിസ നേടി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ് എം ഡി അദീബ് അഹമ്മദ്
ബഹ്റൈനിൽ ഗോൾഡൻ വിസ നേടി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ് എം ഡി അദീബ് അഹമ്മദ്. ബഹ്റൈൻ ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയാണ് ഗോൾഡൻ വിസ രേഖകൾ അദീബ് അഹമ്മദിന് കൈമാറിയത്. ബഹ്റൈൻ കൈവരിക്കുന്ന നേട്ടങ്ങളുടെ ഭാഗമാകാൻ കഴിയുന്നതിലും ഗോൾഡൻ വിസ നൽകിയതിലുമുള്ള നന്ദി ബഹ്റൈൻ ഭരണാധികാരികളോട് അദീബ് അഹമ്മദ് രേഖപ്പെടുത്തി. ഗോൾഡൻ വിസ സംവിധാനം കൂടുതൽ നിക്ഷേപകരെ ബഹ്റൈനിലെത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
