മു​ഖ്യ​മ​ന്ത്രി ഉ​ട​ൻ കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്ത​ണ​മെ​ന്ന് രമേശ് ചെ​ന്നി​ത്ത​ല


മുഖ്യമന്ത്രി ഉടൻ കേരളത്തിൽ തിരിച്ചെത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് രമേശ് ചെന്നിത്തല എംഎൽഎ. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് അദ്ദേഹം ഒൻപത് ദിവസം യുഎഇയിൽ തങ്ങുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ശനിയാഴ്ച പുലർച്ചെയാണ് മുഖ്യമന്ത്രി ദുബായിയിൽ എത്തിയത്. ഒരാഴ്ചയോളം യുഎഇ സന്ദർശിച്ച ശേഷം മാത്രമേ അദ്ദേഹം മടങ്ങിയെത്തുകയുള്ളൂ. ദുബായി എക്സ്പോയിലെ കേരള പവലിയന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. അബുദാബി, ഷാർജ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അടുത്ത മാസം ഏഴിനു തിരുവനന്തപുരത്തു മടങ്ങിയെത്തുമെന്നാണു ലഭിക്കുന്ന വിവരം. യുഎസിൽ നിന്ന് ഇന്നു തിരുവനന്തപുരത്ത് എത്തുമെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തേ അറിയിച്ചിരുന്നത്. ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ ദുബായി എക്സ്പോയിൽ പങ്കെടുക്കാനും വിവിധ ചർച്ചകളിൽ പങ്കെടുക്കാനും യുഎഇയിലേക്കു വീണ്ടും പോകാനായിരുന്നു നേരത്തേയുള്ള തീരുമാനം.

You might also like

Most Viewed