പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്ന് ബഹ്റൈൻ

ബഹ്റൈനിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്നലെ മാത്രം 2289 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 15121 ആയി. 36 പേരാണ് ആശുപത്രിയിലുള്ളത്. രണ്ട് പേരുടെ നില ഗുരുതരമാണ്. ആകെ കോവിഡ് മരണങ്ങൾ 1397 ആണ്. 658 പേർക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,82,024 ആയി. ഇതുവരെയായി 12,08,688 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,85,685 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.