പഞ്ചായത്ത് ജീപ്പിന്‍റെ ഡ്രൈവർ പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ


കൊട്ടാരക്കര: പഞ്ചായത്ത് ജീപ്പിന്‍റെ ഡ്രൈവറെ പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കുളക്കട ഗ്രാമ പഞ്ചായത്തിന്‍റെ ഡ്രൈവർ പൂവറ്റൂർ കിഴക്ക് രാജ്ഭവനിൽ ശിവരാജന്‍റെ മകൻ രഞ്ജിത്തി (38)നെയാണ് ഇന്നു രാവിലെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. രാവിലെ ഓഫീസ് വൃത്തിയാക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. 

അഞ്ച് വർഷത്തിലധികമായി കുളക്കട പഞ്ചായത്തിലെ ഡ്രൈവറാണ് രഞ്ജിത്.അടുത്തിടെ അവധിയെടുത്തതിന്‍റെ പേരിൽ ഇയാളെ ജോലിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു രഞ്ജിത്തെന്നു ബന്ധുക്കൾ പറയുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവാണ്. പുത്തൂർ പോലീസ് തുടർ നടപടി സ്വീകരിച്ചു.

You might also like

  • Straight Forward

Most Viewed