ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായി; മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി



ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കരപറമ്പില്‍ ഷാബിയുടെ മകന്‍ ആകാശ്(14) ആണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിച്ച് പൈസ നഷ്ടപ്പെട്ടെന്നും ഇതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ഇറങ്ങി പോയതാന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇന്ന് രാവിലെ കൂടല്‍മാണിക്യം കുട്ടന്‍ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തിയിരുന്നു. പിന്നാലെ ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുളത്തില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പൊലീസ് അന്വേഷണമാരംഭിച്ചു.

You might also like

  • Straight Forward

Most Viewed