കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി


ചെങ്ങന്നൂർ‍: ആലയിൽ‍ ആറു മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഇരുപത്തിനാലുകാരിയായ അതിഥിയും കുഞ്ഞുമാണ് മരിച്ചത്. ഇന്നലെ അർ‍ദ്ധരാത്രിയായിരുന്നു സംഭവം.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ‍ ചികിത്സയിലായിരുന്ന കുഞ്ഞ് ഇന്ന് രാവിലെയാണ് മരിച്ചത്. അതിഥിയുടെ ഭർ‍ത്താവ് സൂര്യൻ നന്പൂതിരിയുടെ മരണത്തോടെ അതിഥി മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ‍ പറയുന്നു. രണ്ടു മാസം മുന്പ് കോവിഡ് ബാധിച്ചാണ് സൂര്യൻ മരിച്ചത്.

You might also like

Most Viewed