പാർ‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ‍ 29 മുതൽ


ന്യൂഡൽഹി: പാർ‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ‍ 29 മുതൽ‍ ഡിസംബർ‍ 23 വരെ നടക്കും. തിങ്കളാഴ്ച്ച ചേർ‍ന്ന പാർ‍ലമെന്ററി കാര്യ ക്യാബിനറ്റ് കമ്മിറ്റിയാണ് തീയതികൾ‍ അംഗീകരിച്ച് സമ്മേളനം വിളിക്കാൻ‍ രാഷ്ട്രപതിയ്ക്ക് ശുപാർശ നൽ‍കിയത്.

25 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ‍ 19 സിറ്റിംഗുകൾ ഉണ്ടാകും. കഴിഞ്ഞ ഒന്നര വർ‍ഷമായി നടന്നിരുന്നത് പോലെ കോവിഡ് മാനദണ്ഡങ്ങൾ‍ പാലിച്ചായിരിക്കും നടപടിക്രമങ്ങൾ‍.

പകർ‍ച്ചവ്യാധി കാരണം, 2020ൽ‍ പാർ‍ലമെന്റ് ശീതകാല സമ്മേളനം ഉണ്ടായിരുന്നില്ല. സെപ്റ്റംബർ‍ 14 മുതൽ‍ ഒക്ടോബർ‍ 1 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന മണ്‍സൂണ്‍ സമ്മേളനം കോവിഡ് −19 മൂലം സെപ്റ്റംബർ‍ 23 ന് മാറ്റിവെയ്ക്കുകയും ചെയിതിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed